പ്ര​വാ​സി​ക​ൾ​ക്ക്​ വീ​ണ്ടും ഇ​രു​ട്ട​ടി​യാ​യി എ​യ​ർ​പോ​ർ​ട്ട്​ യൂ​സ​ർ ഫീ​യി​ൽ വ​ർ​ധ​ന; തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യൂ​സ​ർ ഫീ ​ഇ​ര​ട്ടി​യാ​യി

schedule
2024-06-28 | 08:46h
update
2024-06-28 | 08:46h
person
kottarakkaramedia.com
domain
kottarakkaramedia.com
Share

അ​ടി​ക്ക​ടി ഉ​യ​രു​ന്ന വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക് വ​ർ​ധ​ന മൂ​ലം ന​ടു​വൊ​ടി​ഞ്ഞ പ്ര​വാ​സി​ക​ൾ​ക്ക്​ വീ​ണ്ടും ഇ​രു​ട്ട​ടി​യാ​യി എ​യ​ർ​പോ​ർ​ട്ട്​ യൂ​സ​ർ ഫീ​യി​ൽ വ​ർ​ധ​ന. കേ​ര​ള​ത്തി​ൽ അ​ദാ​നി ഏ​റ്റെ​ടു​ത്ത തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ്​ യൂ​സ​ർ ഫീ ​ഇ​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ച്ച​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ദ്യ​മാ​യി വ​ന്നി​റ​ങ്ങു​ന്ന​വ​ർ​ക്കും യൂ​സ​ർ ഫീ ​ബാ​ധ​ക​മാ​ക്കി. നി​ല​വി​ൽ ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​ർ​ക്ക്​ 506 രൂ​പ​യും അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​ർ​ക്ക്​ 1069 രൂ​പ​യു​മാ​ണ്​ യൂ​സ​ർ ഫീ. ​ പു​തു​ക്കി​യ നി​ര​ക്ക​നു​സ​രി​ച്ച്​ ജൂ​ലൈ​ ഒ​ന്നു മു​ത​ൽ അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ച്​ 31വ​രെ യാ​ത്ര തു​ട​ങ്ങു​ന്ന ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​ർ 770 രൂ​പ​യും വ​ന്നി​റ​ങ്ങു​ന്ന​വ​ർ 330 രൂ​പ​യും ന​ൽ​ക​ണം. 2025-26 വ​ർ​ഷം ഇ​ത്​ യ​ഥാ​ക്ര​മം 840ഉം 360​ഉം ആ​യി വ​ർ​ധി​ക്കും.

2026-27 വ​ർ​ഷം ഇ​ത്​ 910ഉം 390​ഉം ആ​യി ഉ​യ​രും. യാ​ത്ര തു​ട​ങ്ങു​ന്ന അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​ക്കാ​ർ​ക്ക്​ ഇ​ത്​ യ​ഥാ​ക്ര​മം 1540, 1680, 1820 എ​ന്നി​ങ്ങ​നെ​യാ​ണ്​ വ​ർ​ധി​പ്പി​ച്ച​ത്. വി​ദേ​ശ​ത്തു​നി​ന്ന്​ വ​ന്നി​റ​ങ്ങു​ന്ന​വ​ർ 660, 720, 780 എ​ന്നി​ങ്ങ​നെ ന​ൽ​കേ​ണ്ടി വ​രും. വി​മാ​ന​ങ്ങ​ളു​ടെ ലാ​ൻ​ഡി​ങ്​ ചാ​ർ​ജ്​ ഒ​രു മെ​ട്രി​ക്​ ട​ണ്ണി​ന്​ 309 എ​ന്ന​ത്​ മൂ​ന്നി​ര​ട്ടി​യോ​ളം വ​ർ​ധി​പ്പി​ച്ച്​ 890 രൂ​പ​യാ​ക്കി​യി​ട്ടു​ണ്ട്. അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ത്​ 1400ഉം 1650​ഉം ആ​യി വ​ർ​ധി​പ്പി​ക്കാം.വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്ന ക​മ്പ​നി​ക​ൾ ന​ൽ​കേ​ണ്ട ലാ​ൻ​ഡി​ങ്​​ ചാ​ർ​ജും വ​ർ​ധി​പ്പി​ച്ചു.

വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ 2200 രൂ​പ ഇ​ന്ധ​ന സ​ർ​ചാ​ർ​ജും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​ര​ക്ക്​ വ​ർ​ധ​ന​യു​ടെ ന​ഷ്ടം നി​ക​ത്താ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഉ​ട​ൻ ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഉ​യ​ർ​ത്തു​മെ​ന്നാ​ണ്​ വി​വ​രം. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ വേ​ന​ല​വ​ധി ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ ടി​ക്ക​റ്റ്​ നി​ര​ക്ക്​ ക​മ്പ​നി​ക​ൾ ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നൊ​പ്പം യൂ​സ​ർ ഫീ ​കൂ​ടി വ​രു​മ്പോ​ൾ താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​കും ടി​ക്ക​റ്റ്​ നി​ര​ക്ക്.

 

local news
1
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
28.10.2024 - 06:13:37
Privacy-Data & cookie usage: