ഡൽഹിയിൽ വായുമലിനീകരണം ഇന്നും അതിരൂക്ഷം

schedule
2024-10-25 | 06:31h
update
2024-10-25 | 06:31h
person
kottarakkaramedia.com
domain
kottarakkaramedia.com
Air pollution in Delhi is still very severe
Share

രാജ്യതലസ്ഥാനമായ ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. പലയിടത്തും വായു ഗുണനിലവാരം മോശം ക്യാറ്റഗറിയായ 350ന് മുകളിലാണ് നിൽക്കുന്നത്. ഡൽഹി ആനന്ദ് വിഹാറിൽ മലിനീകരണം ‘തീരെ മോശം’ ക്യാറ്റഗറിയായ 389ൽ എത്തി. ഇന്ന് രാവിലെയും കനത്ത പുകമഞ്ഞാണ് ഡൽഹി ഒട്ടാകെ അനുഭവപ്പെട്ടത്. ഇനി അവധി ദിവസങ്ങളായ ശനി, ഞായർ വരുന്നതിനാൽ ഇനിയും മലിനീകരണം കൂടുമെന്നാണ് ഭൗമശാസ്ത്ര മന്ത്രാലയം പ്രവചിക്കുന്നത്. ‘തീരെ മോശം’ മുതൽ ‘അതീവ ഗുരുതരം’ എന്നീ സാഹചര്യങ്ങളിലേക്ക് ഡൽഹി വീഴുമെന്നാണ് പ്രവചനം. ദീപാവലി കൂടെ വരുന്നതിനാൽ കൃത്യമായ നിരീക്ഷണമുള്‍പ്പടെ ഏർപ്പെടുത്തി മലിനീകരണം കുറയ്ക്കാനുള്ള നടപടികളിലേക്ക് ഡൽഹി സർക്കാർ കടന്നിട്ടുണ്ട്.

Advertisement

#delhiDelhi Pollutionnational news
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
02.03.2025 - 11:32:07
Privacy-Data & cookie usage: