നടൻ സിദ്ദീഖിന്‍റെ മകൻ റാഷിൻ (37) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിദ്ദീഖിന്‍റെ മൂന്ന് മക്കളിൽ മൂത്തയാളാണ്. ഫര്‍ഹീന്‍, ഷഹീൻ സിദ്ദീഖ് എന്നിവര്‍ സഹോദരങ്ങളാണ്. ഖബറടക്കം വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് പടമുകൾ ജുമാ മസ്ജിദിൽ നടക്കും.