Latest Malayalam News - മലയാളം വാർത്തകൾ

തൃശ്ശൂർ  പൂരത്തിനിടെ വിദേശ വ്ലോഗറെ അപമാനിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ 

Thrissur

തൃശൂർ പൂരം കാണാനെത്തിയ വിദേശ വനിത വ്ലോഗറെ കടന്നുപിടിച്ച് അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ 58 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലത്തൂർ എരുമയൂർ മാധവ നിവാസിൽ മധു എന്ന സുരേഷ്കുമാറിനെയാണ് ആലത്തൂർ പൊലീസ് പിടികൂടിയത്.

യു.എസിൽ നിന്നെത്തിയ വ്ലോഗർ ദമ്പതികളാണ് പൂരത്തിനിടെ തങ്ങൾക്കുണ്ടായ മോശം അനുഭവം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. പൂരക്കാഴ്ചകൾ ചോദിച്ചറിയുന്നതിനിടെ വനിത വ്ലോഗറെ ബലമായി ചേർത്ത് പിടിച്ച് ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ സഹിതമാണ് ഇവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

ഇതേ വിഡിയോയിൽ ഇവരുടെ പങ്കാളിക്ക് നേരിട്ട ദുരനുഭവവും പങ്കുവയ്ക്കുന്നുണ്ട്. ഏകദേശം 50 വയസ്സുള്ള ഒരാൾ തന്റെ ജനനേന്ദ്രിയത്തിൽ സ്പർശിച്ചുവെന്ന് അവർ പറയുന്നുണ്ട്.

2024 ലെ നല്ല നിമിഷങ്ങളെന്ന് സൂചിപ്പിച്ച് യുവാക്കൾ പാട്ടുപാടുന്നതിന്റെ വിഡിയോയും പിന്നാലെ മോശം നിമിഷങ്ങൾ എന്ന ടൈറ്റിലോടെ ഈ വിഡിയോയുമാണ് പങ്കുവെച്ചത്. വിദേശത്തേക്ക് തിരിച്ചുപോയ ശേഷം വനിത വ്ലോഗർ ഇ മെയിൽ വഴിയാണ് പൊലീസിന് പരാതി നൽകിയത്. ഇതേ തുടർന്നാണ് പൊലീസ് നടപടി.

 

Leave A Reply

Your email address will not be published.