പീച്ചി ഡാം റിസര്‍വോയറിലെ അപകടം ; ഒരു പെണ്‍കുട്ടിക്ക് കൂടി ദാരുണാന്ത്യം

schedule
2025-01-13 | 10:31h
update
2025-01-13 | 10:31h
person
kottarakkaramedia.com
domain
kottarakkaramedia.com
Accident at Peechi Dam Reservoir; Another girl dies in tragedy
Share

പീച്ചി ഡാം റിസർവോയറിൽ നാല് പെൺകുട്ടികൾ വീണ അപകടത്തില്‍ രണ്ടാമത്തെ മരണം സ്ഥിരീകരിച്ചു. പട്ടിക്കാട് സ്വദേശിയായ 16 വയസുകാരി ആൻഗ്രേയ്സ് ആണ് മരിച്ചത്. തൃശൂർ സെൻ്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് ആൻഗ്രേയ്സ്. ഇന്നലെ അർധരാത്രിയാണ് 14 വയസുകാരിയായ അലീന മരിച്ചത്. വെളുപ്പിന് 12.37ന് മരണം സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു. സുഹൃത്തിൻ്റെ വീട്ടിൽ തിരുന്നാൾ ആഘോഷത്തിന് വന്നതായിരുന്നു ഇവർ. തുടർന്ന് ഇന്നലെ വൈകിട്ട് മൂന്നരയോടെ പീച്ചി ഡാം റിസർവോയറിൽ കുളിക്കാൻ പോയതിനിടെയാണ് അപകടമുണ്ടായത്. നാല് പേരും റിസർവോയറില്‍ വീഴുകയായിരുന്നു. ഇവർ ഇറങ്ങിയ ഭാഗത്ത് കയമുണ്ടായിരുന്നതായും അതിൽ അകപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നും പ്രദേശവാസികൾ പറഞ്ഞു.

Advertisement

kerala news
65
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
08.02.2025 - 05:51:32
Privacy-Data & cookie usage: