വഴക്കിനിടെ കൊച്ചുമകൻ തള്ളിയിട്ട വയോധികയ്ക്ക് ദാരുണാന്ത്യം

schedule
2024-08-19 | 10:14h
update
2024-08-19 | 10:14h
person
kottarakkaramedia.com
domain
kottarakkaramedia.com
The missing girls from Thodupuzha were found in Tirupur
Share

ആലപ്പുഴയില്‍ ലഹരിക്കടിമയായ കൊച്ചുമകന്‍ വയോധികയെ തള്ളിയിട്ടു കൊന്നു. പുളിങ്കുന്ന് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കാഞ്ഞിരക്കാട് ലക്ഷംവീട് കോളനിയില്‍ ജനാര്‍ദ്ദനന്റെ ഭാര്യ സരോജിനി(70)യാണ് മരിച്ചത്. കൊച്ചുമകന്‍ ജിത്തു(24) ആണ് ഇവരെ തള്ളിയിട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ജിത്തു സരോജിനിയുമായി വഴക്കുണ്ടാക്കുകയും ശല്യം സഹിക്കാനാവാതെ സരോജിനി വഴിയില്‍ ഇറങ്ങി നില്‍ക്കുകയുമായിരുന്നു. വീണ്ടും സരോജിനിയുടെ സമീപത്തെത്തിയ ജിത്തു ഇവരെ പുറകിലേക്ക് ഉന്തിയിടുകയായിരുന്നു. വഴി കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി നിരത്തിയിരുന്ന ക്വാറി വേസ്റ്റിലേക്കാണ് സരോജിനി തലയിടിച്ച് വീണത്. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍തന്നെ സമീപത്തെ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

Advertisement

kerala newsMurder case
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
03.12.2024 - 09:17:12
Privacy-Data & cookie usage: