കോഴിക്കോട് പ്ലസ്ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് ദേവരാജന്റെ മകൻ ഹരികൃഷ്ണനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. 17 വയസായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 8.30ഓടെയായിരുന്നു സംഭവം. കൂടരഞ്ഞി സെന്‍റ് സെബാസ്റ്റ്യൻ ഹയർ സെക്കന്‍ററി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായിരുന്നു ഹരികൃഷ്ണൻ. സംഭവത്തിൽ മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.