തെരുവ് നായകൾ കൂട്ടം ചേർന്ന് ആക്രമിച്ചു ; തിരുവനന്തപുരത്ത് 12കാരന് പരിക്ക്

schedule
2024-07-12 | 13:42h
update
2024-07-12 | 13:42h
person
kottarakkaramedia.com
domain
kottarakkaramedia.com
A pack of stray dogs attacked; 12-year-old injured in Thiruvananthapuram
Share

തിരുവനന്തപുരം വർക്കലയ്ക്കടുത്ത് നടയറയിൽ പന്ത്രണ്ടുകാരനെ തെരുവുനായകൾ ആക്രമിച്ചു. ചെരുവിള വീട്ടിൽ നജീബ്–സജ്ന ദമ്പതികളുടെ മകൻ ആസിഫിനാണ് നായകളുടെ ആക്രമണത്തിൽ പരുക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം. ഈ സമയം അതുവഴി ബൈക്കിലെത്തിയ ഇർഷാദ് എന്നയാളാണ് കുട്ടിയെ നായ്ക്കളിൽ നിന്ന് രക്ഷിച്ചത്. തുടർന്ന് കുട്ടിയെ കൊല്ലം പാരിപ്പള്ളി മ‍െഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നേരത്തെ ഈ മേഖലയിലെ തെരുവുനായകളുടെ ശല്യം വർധിച്ചതിനെ തുടർന്ന് നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു.

Advertisement

kerala newsstreet dog issue
6
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
19.02.2025 - 15:45:46
Privacy-Data & cookie usage: