തൃശൂരിൽ നിർത്തിയിട്ടിരുന്ന ബസ് മോഷണം പോയി

schedule
2024-09-03 | 05:50h
update
2024-09-03 | 05:50h
person
kottarakkaramedia.com
domain
kottarakkaramedia.com
A bus parked in Thrissur was stolen
Share

തൃശൂർ കുന്നംകുളം ബസ് സ്റ്റാൻഡില്‍ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ് മോഷണം പോയതായി പരാതി. കുന്നംകുളം-ഗുരുവായൂർ റൂട്ടില്‍ ഓടുന്ന ഷോണി എന്ന സ്വകാര്യ ബസ് ആണ് കാണാതായത്. രാവിലെ ബസ് എടുക്കുന്നതിനായി ഡ്രൈവർ ബസ്റ്റാൻഡില്‍ എത്തിയപ്പോഴാണ് ബസ് കാണാനില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് പൊലീസില്‍ പരാതി നല്‍കി. കുന്നംകുളത്തെ പുതിയ ബസ് സ്റ്റാൻഡിലാണ് ബസ് നിർത്തിയിട്ടിരുന്നത്. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. പുലർച്ചെ നാലുമണിക്ക് ബസ് സ്റ്റാൻഡില്‍ നിന്നും ഒരാള്‍ ബസ് കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. കോട്ടപ്പടി വഴി ഗുരുവായൂർ ഭാഗത്തേക്കാണ് ബസ് കൊണ്ടുപോയത്. വൈകാതെ വണ്ടി കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മുതുവറ സ്വദേശിയുടേതാണ് ബസ്. കുന്നംകുളം പൊലീസ് എസ്‌എച്ച്‌ഒ യുകെ ഷാജഹാന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Advertisement

kerala news
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
03.09.2024 - 06:39:32
Privacy-Data & cookie usage: