Latest Malayalam News - മലയാളം വാർത്തകൾ

ബേസിൽ ജോസഫിന്റെ പൊന്മാൻ ഒടിടിയിലെത്തുന്നു

Basil Joseph's Ponman Coming to OTT

ബേസിൽ ജോസഫും സജിൻ ഗോപുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പൊൻമാൻ’ ഒടിടിയിൽ എത്തുന്നതായി വാർത്തകൾ. ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രം മാർച്ച് 14ന് ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ആരംഭിക്കും. എഴുത്തുകാരൻ ജിആർ ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം തിയേറ്ററുകളിൽ വിജയം നേടിയിരുന്നു. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചത് ജിആർ ഇന്ദുഗോപനും ജസ്റ്റിൻ മാത്യുവുമാണ്. ചിത്രത്തിൽ ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന അജേഷ് എന്ന കഥാപാത്രവും സജിൻ ഗോപുവിന്റെ മരിയനും ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. ലിജോമോൾ ജോസാണ് ചിത്രത്തിലെ നായിക. ദീപക് പറമ്പോൾ, രാജേഷ് ശർമ്മ, ആനന്ദ് മന്മഥൻ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ‘ന്നാ താൻ കേസ് കൊട്’, ‘കുമ്പളങ്ങി നൈറ്റ്സ്’, ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ രണ്ട് തവണ മികച്ച കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ വ്യക്തിയാണ് പൊന്മാന്റെ സംവിധായകൻ ജ്യോതിഷ് ശങ്കർ.

Leave A Reply

Your email address will not be published.