Latest Malayalam News - മലയാളം വാർത്തകൾ

മാവേലിക്കരയിൽ കോൺക്രീറ്റ് മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

Mavelikkara

 മാവേലിക്കര തഴക്കരയിൽ പുതുതായി നിർമിച്ച വീടിന്‍റെ തട്ട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ചെട്ടികുളങ്ങര സ്വദേശി സുരേഷ്(52), മാവേലിക്കര പുതിച്ചിറയിൽ ആനന്ദൻ(55) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30-നായിരുന്നു അപകടം.

വീടിന്റെ തട്ട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് മേൽക്കൂര തകർന്നുവീഴുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ തൊഴിലാളികൾ മരിച്ചു. അ​ഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല.

 

Leave A Reply

Your email address will not be published.