പോലീസിനെതിരേ മന്ത്രി എം.ബി. രാജേഷ്. കെ.കെ. രമ എം.എൽ.എയുടെ മൊഴി പോലീസ് എടുത്തതിന് പിന്നിൽ കുടില നീക്കമുണ്ടാകാമെന്നും സർക്കാരിന്റെ ശമ്പളം പറ്റിയിട്ട് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയം ആരെങ്കിലും നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടി വരുമെന്നും മന്ത്രി എം.ബി. രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.
‘സർക്കാർ ചിന്തിക്കാത്ത കാര്യം, സർക്കാർ ആലോചിക്കാത്ത കാര്യം സർക്കാരിന്റെ മേൽ പ്രതിപക്ഷം ആരോപിക്കുകയാണ്. ഇങ്ങനെചില നീക്കങ്ങൾ നടക്കേണ്ടത് പ്രതിപക്ഷത്തിന്റെ ആവശ്യമാണ്. ഇത് നിഷ്കളങ്കമായി നടന്നതല്ല. ഇതിന്റെ ഗുണഭോക്താവ് പ്രതിപക്ഷമാണ്. സർക്കാരിന്റെ ശമ്പളം പറ്റിയിട്ട് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി ആരെങ്കിലും ജോലി ചെയ്യുന്നുണ്ടോ എന്നത് ഗൗരവമായി പരിശോധിക്കേണ്ട വരും- എം.ബി. രാജേഷ്.