18ാം ലോക്സഭയുടെ പ്രോടെം സ്പീക്കറായി ബി.ജെ.പി എം.പി ഭർതൃഹരി മെഹ്താബ് സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് സത്യവാചകം ചൊല്ലി കൊടുത്തത്. ഏഴു തവണ എം.പിയായ മെഹ്താബ് ഒഡിഷയിൽ നിന്നുള്ള ബി.ജെ.പി നേതാവാണ്.
അതേസമയം, പ്രോടെം സ്പീക്കർ നിയമനത്തിൽ എട്ടു തവണ ലോക്സഭ എം.പിയായ കേരളത്തിൽ നിന്നുള്ള കോൺഗ്രസിന്റെ ദലിത് മുഖം കൊടിക്കുന്നിൽ സുരേഷിനെ അവഗണിച്ചതിൽ കടുത്ത പ്രതിഷേധം അറിയിക്കാനാണ് ഇൻഡ്യ സഖ്യ തീരുമാനം. ഇതിന്റെ ഭാഗമായി കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ള ഇൻഡ്യ സഖ്യത്തിലെ അംഗങ്ങൾ പ്രോടെം സ്പീക്കർ പാനലിൽ നിന്ന് പിന്മാറി.