Latest Malayalam News - മലയാളം വാർത്തകൾ

 18ാം ലോ​ക്സ​ഭ​യു​ടെ പ്ര​ഥ​മ സ​മ്മേ​ള​ന​ത്തിന് ഇന്ന് തുടക്കം; പ്രോ​ടെം സ്പീ​ക്ക​ർ പാനലിൽ നിന്ന് ഇൻഡ്യ സഖ്യത്തിലെ അംഗങ്ങൾ പിന്മാറി

New Delhi

18ാം ലോ​ക്സ​ഭ​യു​ടെ പ്ര​ഥ​മ സ​മ്മേ​ള​ന​ത്തിന് ഇന്ന് തുടക്കംകുറിക്കുമ്പോൾ കോൺഗ്രസ് അംഗങ്ങൾ എത്തുക ഭരണഘടനയുടെ ചെറു പതിപ്പുമായി. രാജ്യത്തിന്‍റെ ഭരണഘടനയെ ഉയർത്തി പിടിക്കുമെന്ന സന്ദേശം മോദി സർക്കാറിനെ അറിയിക്കുന്നതിന്‍റെ ഭാഗമായാണിത്. രാവിലെ 10 മണിക്ക് പാർലമെന്‍റ് വളപ്പിലെത്തുന്ന കോൺഗ്രസ് എം.പിമാർ ഒരുമിച്ചാകും സഭയിലേക്ക് നീങ്ങുക.

പു​തി​യ അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യോ​ടെയാണ് സ​മ്മേ​ള​നം ഇന്ന് ആരംഭിക്കുന്നത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കാ​ബി​ന​റ്റ് മ​ന്ത്രി​മാ​ർ, മ​റ്റു കേ​ന്ദ്ര​മ​ന്ത്രി​മാ​ർ എ​ന്നി​വ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ ക​ഴി​ഞ്ഞ് അ​ക്ഷ​ര​മാ​ലാ ക്ര​മ​ത്തി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​ നി​ന്നു​ള്ള പു​തി​യ അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ന​ട​ക്കുക.

കേരളത്തിൽ നിന്നുള്ള 18 എം.പിമാർ ഇന്ന് വൈകിട്ട് നാലു മണിയോടെ സത്യപ്രതിജ്ഞ ചെയ്യുക. വിദേശയാത്രയിൽ ആയതിനാൽ ശശി തരൂർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല.

അതേസമയം, പ്രോ​ടെം സ്പീ​ക്ക​ർ നി​യ​മ​ന​ത്തി​ൽ എ​ട്ടു​ ത​വ​ണ ലോ​ക്സ​ഭ എം.​പി​യാ​യ കേ​ര​ള​ത്തി​ൽ​ നി​ന്നു​ള്ള കോ​ൺ​ഗ്ര​സി​ന്റെ ദ​ലി​ത് മു​ഖം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നെ അവഗണിച്ചതിൽ കടുത്ത പ്രതിഷേധം അറിയിക്കാനാണ് ഇൻഡ്യ സഖ്യ തീരുമാനം. ഇതിന്‍റെ ഭാഗമായി പ്രോ​ടെം സ്പീ​ക്ക​ർ പാനലിൽ നിന്ന് ഇൻഡ്യ സഖ്യത്തിലെ അംഗങ്ങൾ പിന്മാറി.

Leave A Reply

Your email address will not be published.