ശമ്പള പരിഷ്കരണം ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മില്‍മ തൊഴിലാളികള്‍ സമരത്തിലേക്ക്. ജൂണ്‍ 24ന് രാത്രി 12 മണി മുതൽ സംയുക്ത സമരവുമായി മുന്നോട്ട് പോകുമെന്ന് ട്രേഡ് യൂനിയൻ നേതാക്കൾ അറിയിച്ചു.
ഐ.എന്‍.ടി.യു.സി നേതാവ് ചന്ദ്രശേഖരന്, എ.ഐ.ടി.യു.സി നേതാവ് അഡ്വ. മോഹന്‍ദാസ്, സി.ഐ.ടിയു നേതാവ് എ. ബി. സാബു എന്നിവർ ചേർന്നാണ് സമരപ്രഖ്യാപനം നടത്തിയത്.
വിഷയത്തില്‍ മാനേജ്മെന്റിന് നോട്ടീസ് നല്കി രണ്ടാഴ്ച കഴിഞ്ഞിട്ടും ഡയറക്ടര്‍ ബോര്‍ഡ് ചര്‍ച്ചക്ക് പോലും വിളിച്ചിട്ടില്ലെന്ന് ട്രേഡ് യൂനിയന്‍ നേതാക്കള്‍ പറഞ്ഞിരുന്നു.
അഡീഷണല്‍ ലേബര്‍ കമീഷന് വിളിച്ച യൂനിയന്‍ ഭാരവാഹികളുടെ യോഗത്തിൽ ധാരണയായില്ലെങ്കിൽ പണിമുടക്കുമായി മുന്നോട്ടുപോകാനാണ് തീരുമാനം