Latest Malayalam News - മലയാളം വാർത്തകൾ

ഇ.പി ജയരാജൻ ബി.ജെ.പി നേതാക്കളെ കണ്ടത് ഗൗരവമായി പരിശോധിക്കും; നേതൃമാറ്റത്തിന്റെ ആവശ്യമില്ല; പിണറായി പ്രധാനപ്പെട്ട നേതാവ്- എം.വി ഗോവിന്ദൻ

Thiruvananthapuram

സി.പി.എം കേന്ദ്രകമിറ്റി അംഗം ഇ.പി ജയരാജൻ ബി.ജെ.പി നേതാക്കളെ കണ്ടത് ഗൗരവമായി പരിശോധിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പരാമർശം.

കേരളത്തിൽ നേതൃമാറ്റത്തിന്റെ ആവശ്യമില്ല. ഏറ്റവും പ്രധാനപ്പെട്ട നേതാവാണ് പിണറായിയാണ്. തുടർഭരണത്തിലേക്കു കേരളത്തെ നയിക്കാൻ നെടുംതൂണായി നിന്നതും അദ്ദേഹമാണ്. പാർട്ടിയുടെയും സർക്കാരിന്റെയും മുന്നിൽ അത്തരമൊരു കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നന്നായി നടത്തി. എന്നാൽ, ദേശീയ രാഷ്ട്രീയത്തിന്റെ കാര്യത്തിൽ അതിന്റെ നേട്ടം യു.ഡി.എഫിനാണ് ലഭിച്ചത്. കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി ഫലപ്രദമായ രാഷ്ട്രീയ പരിപാടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്.

സർക്കാർ നടപ്പാക്കേണ്ട കാര്യങ്ങളിൽ ഊന്നൽ നൽകേണ്ടത്‌ ഏതിലാണ് എന്നതിൽ കൃത്യമായ ധാരണയുണ്ടാക്കും. വർഗപരമായി ഏറ്റവും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് നൽകേണ്ടുന്ന ആനുകൂല്യങ്ങൾ കൊടുക്കാൻ സാധിക്കണം എന്ന നിലയിലുള്ള പ്രവർത്തനങ്ങളുമായിട്ടാണ് മുന്നോട്ട് പോകാനാണ് ആ​ഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Leave A Reply

Your email address will not be published.