Latest Malayalam News - മലയാളം വാർത്തകൾ

സൈബര്‍ തട്ടിപ്പുകാര്‍ക്ക് കെണി ഒരുക്കാൻ  പോലീസ്; തട്ടിപ്പിനെ ചെറുക്കാൻ എഐ അടിസ്ഥാനപ്പെടുത്തി ടൂള്‍ വികസിപ്പിക്കും 

Thiruvananthapuram

സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പുകാര്‍ വലവിരിച്ച സാഹചര്യം ചെറുക്കാന്‍ നിര്‍മിതബുദ്ധി (എഐ) അടിസ്ഥാനപ്പെടുത്തി ടൂള്‍ വികസിപ്പിക്കാനൊരുങ്ങി പൊലീസ്. തട്ടിപ്പുകാരെ തിരിച്ചറിഞ്ഞ്, കെണിയില്‍ വീഴാതിരിക്കാന്‍ പൊതുജനങ്ങളെ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് വികസിപ്പിക്കുന്നത്. പദ്ധതി പൂര്‍ണമായും നടപ്പിലായി വരുമ്പോൾ ജനങ്ങള്‍ക്ക് ഫോണ്‍ നമ്പറുകള്‍, സമൂഹമാധ്യമ പ്രൊഫൈലുകള്‍, വെബ് ലിങ്കുകള്‍ എന്നിവ വ്യാജമാണോ എന്ന് തിരിച്ചറിയാനുള്ള സൗകര്യം ഉണ്ടാകും.

ഇതു പൊലീസിന്റെ പോല്‍-ആപ്പ് മൈബൈല്‍ ആപ്ലിക്കേഷനുമായി യോജിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷം മാത്രം സംസ്ഥാനത്ത് 200 കോടി രൂപയോളമാണ് സൈബര്‍ കുറ്റവാളികള്‍ തട്ടിയെടുത്തത്. ചില കേസുകളില്‍ പണം വീണ്ടെടുക്കാന്‍ കഴിഞ്ഞെങ്കിലും പരാതികള്‍ നല്‍കാന്‍ വൈകുന്നതിനാല്‍ പണം പിന്‍വലിച്ച് തട്ടിപ്പുകാര്‍ രക്ഷപ്പെടുകയാണ് പതിവ്. ഇതു കണക്കിലെടുത്താണ് പുതിയ എഐ ടൂള്‍ ആവിഷ്‌കരിക്കാന്‍ പൊലീസ് തീരുമാനിച്ചത്. സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ വഴിയാണ് ടൂള്‍ വികസിപ്പിക്കുന്നത്.

 

Leave A Reply

Your email address will not be published.