Latest Malayalam News - മലയാളം വാർത്തകൾ

അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ മു​സ്‍ലിം ​ലീ​ഗിന്‍റെ രാജ്യസഭ സ്ഥാനാർഥിയാകും 

thiruvananthapuram

സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​നും കെ.​എം.​സി.​സി ഡ​ൽ​ഹി ഘ​ട​കം പ്ര​സി​ഡ​ന്റു​മാ​യ അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ മു​സ്‍ലിം ​ലീ​ഗിന്‍റെ രാജ്യസഭ സ്ഥാനാർഥി. ​തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ർന്ന ലീ​ഗ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗത്തിന്‍റെ തീരുമാനം രാ​ഷ്ട്രീ​യ ഉ​പ​ദേ​ശ​ക​സ​മി​തി ചെ​യ​ർ​മാ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളാണ് പ്രഖ്യാപിച്ചത്.

മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ വി.കെ. ബീരാന്‍റെ മകനായ അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ ലോയേഴ്സ് ഫോറം ദേശീയ കൺവീനറാണ്.

ഭരണഘടനയെ സംരക്ഷിക്കാനുള്ള ദൗത്യമാണ് നമ്മൾ പാർലമെന്‍റിൽ നടത്തേണ്ടതെന്ന് ഹാരിസ് ബീരാൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ആ ദൗത്യവുമായി മുന്നോട്ടു പോകാനാണ് പാർട്ടി നിർദേശം. കേരളത്തിൽ ഓഫിസ് തുറന്ന് എം.പി എന്ന നിലയിൽ പ്രവർത്തനം ഏകോപിപ്പിക്കും. കഴിഞ്ഞ 25 വർഷമായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതാവാം സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നും ഹാരിസ് ബീരാൻ പറഞ്ഞു.

 

Leave A Reply

Your email address will not be published.