ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് എ-യില്‍ ഇന്ത്യ-പാകിസ്താന് മത്സരം ഞായറാഴ്ച രാത്രി എട്ടുമുതല്‍ ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി സ്റ്റഡിയത്തില്‍. സന്നാഹമത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത ഇന്ത്യ, ലോകകപ്പിലെ ആദ്യമത്സരത്തില്‍ അയര്‍ലന്‍ഡിനെ എട്ടുവിക്കറ്റിന് തോല്‍പ്പിച്ചു. ടീമിലെ എല്ലാ കളിക്കാരും രണ്ടുമാസത്തോളം തുടര്‍ച്ചയായി ഐ.പി.എല്‍. കളിച്ചശേഷമാണ് ലോകകപ്പിനിറങ്ങുന്നത്. അതുകൊണ്ടുതന്നെ മത്സരപരിചയത്തിന്റെ കുറവില്ല. അയര്‍ലന്‍ഡിനെതിരേ ഇന്ത്യന്‍ ടീം പരീക്ഷണാത്മകമായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ ഓപ്പണ്‍ചെയ്തപ്പോള്‍ ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍ എന്നിങ്ങനെയായിരുന്നു ബാറ്റിങ് ഓര്‍ഡര്‍.