വാശിയേറിയ പോരാട്ടം നടന്ന പശ്ചിമ ബംഗാളിൽ ആദ്യത്തെ ഫലസൂചനകളിൽനിന്ന് വിഭിന്നമായി തൃണമൂൽ കോൺഗ്രസ് കുതിക്കുന്നു. നിലവിൽ 27 സീറ്റുകളിലാണ് തൃണമൂൽ മുന്നിട്ടു നിൽക്കുന്നത്. ബി.ജെ.പിയുടെ ലീഡ് 11 സീറ്റുകളിലേക്ക് കുറഞ്ഞു. കോൺഗ്രസ് മൂന്നു സീറ്റിലും മറ്റുള്ളർ ഒരു സീറ്റിലും മുന്നിട്ടുനിൽക്കുന്നു.
42 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ബി.ജെ.പി ഏറെ പ്രതീക്ഷ അർപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബംഗാൾ. സംസ്ഥാനത്ത് ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് വിരുദ്ധമായാണ് തൃണമൂലിന്‍റെ മുന്നേറ്റം. ശക്തമായ പോരാട്ടം നടന്ന ബഹറാംപൂരിൽ കോൺഗ്രസിന്‍റെ അധീർ രഞ്ജൻ ചൗധരി മുന്നിലാണ്. യുസഫ് പത്താനാണ് മണ്ഡലത്തിലെ തൃണമൂൽ സ്ഥാനാർഥി. 2019ൽ പശ്ചിമ ബംഗാളിൽ തൃണമൂൽ 22 സീറ്റുകളും ബി.ജെ.പി 18 സീറ്റുകളും കോൺഗ്രസ് രണ്ട് സീറ്റുകളുമായിരുന്നു.