ഡൽഹി മദ്യനയ കേസിൽ ജാമ്യം തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഡൽഹി റൂസ് അവന്യൂ കോടതിയെ സമീപിച്ചു. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിനെതിരെ അരവിന്ദ് കെജ്രിവാള് മാര്ച്ചില് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ മാസം ആദ്യം ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്താൻ കോടതി അദ്ദേഹത്തിന് 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.വോട്ടെടുപ്പ് അവസാനിച്ചതിന്റെ പിറ്റേന്ന് ജൂൺ രണ്ടിനകം ആം ആദ്മി പാർട്ടി (എഎപി) മേധാവി പൊലീസിന് മുന്നിൽ കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടു.ഇടക്കാല ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് ഈ ആഴ്ച ആദ്യം കെജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല് ഹര്ജി അടിയന്തരമായി പരിഗണിക്കണമെന്ന ഡല്ഹി മുഖ്യമന്ത്രിയുടെ ആവശ്യം കോടതി തള്ളി. പതിവ് ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാൻ അരവിന്ദ് കെജ്രിവാളിന് സ്വാതന്ത്ര്യം നൽകിയതിനാൽ ഹർജി നിലനിൽക്കില്ലെന്ന് ഇടക്കാല ജാമ്യം ഏഴ് ദിവസം നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെ കോടതി പറഞ്ഞു.