Latest Malayalam News - മലയാളം വാർത്തകൾ

 അനധികൃതമായി അവധിയില്‍ കഴിയുന്ന ഡോക്ടര്‍മാർ ജൂണ്‍ 6ന് മുമ്പായി സര്‍വീസില്‍  പ്രവേശിക്കണം; സര്‍ക്കാര്‍ അന്ത്യശാസനം നല്കി 

Thiruvananthpuram

അനധികൃതമായി അവധിയില്‍ കഴിയുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ സര്‍വീസില്‍നിന്നു പിരിച്ചുവിടുന്നതടക്കമുള്ള കര്‍ശന നടപടികളുമായി ആരോഗ്യവകുപ്പ്. സര്‍വീസില്‍നിന്ന് അനധികൃതമായി വിട്ടുനില്‍ക്കുന്ന ജീവനക്കാര്‍ ജൂണ്‍ 6ന് വൈകിട്ട് അഞ്ചു മണിക്കു മുന്‍പ് സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്ന് സര്‍ക്കാര്‍ അന്ത്യശാസനം നല്‍കി. അത്തരത്തില്‍ സന്നദ്ധത അറിയിക്കുന്നവര്‍ക്ക് ബോണ്ട് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ക്കും അച്ചടക്ക നടപടികളുടെ തീര്‍പ്പിനും വിധേയമായി അതതു വകുപ്പുകളില്‍ നിയമനം നല്‍കണമെന്നും അതു സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആരോഗ്യവകുപ്പ് അഡീഷനല്‍ സെക്രട്ടറി ആര്‍.സുഭാഷിന്റെ ഉത്തരവില്‍ പറയുന്നു. അല്ലാത്തവരെ സര്‍വീസില്‍ തുടരാന്‍ താല്‍പര്യമില്ലാത്തവരായി കണക്കാക്കും. ഇവര്‍ക്കെതിരെ അച്ചടക്ക നടപടികളും സര്‍വീസില്‍നിന്നു നീക്കം ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

 

Leave A Reply

Your email address will not be published.