പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനത്തിനായി മെയ് മുപ്പതിന് വിവേകാനന്ദ പാറയില്‍ ധ്യാനത്തിലിരിക്കുമെന്ന് റിപ്പോര്‍ട്ട്. പൊലീസിനെ ഉദ്ധരിച്ച് ദി ഹിന്ദുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മെയ് 30 ന് വൈകുന്നേരം എത്തുന്ന മോദി മെയ് 31 വിവേകാനന്ദ പാറയിലേക്ക് പോവുകയും ഒരു ദിവസം നീണ്ടു നില്‍ക്കുന്ന ധ്യാനത്തിലേക്ക് കടക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ജൂണ്‍ ഒന്നിന് കന്യാകുമാരിയില്‍ നിന്നും ഡല്‍ഹിയിലേക്ക് തിരിക്കും.
ജൂണ്‍ ഒന്നിലേക്ക് കൂടി ധ്യാനം നീളുകയാണെങ്കില്‍ അടുത്ത ദിവസം കൂടി മോദി കന്യാകുമാരിയില്‍ തുടരും. 2019 ല്‍ മോദി കേദാര്‍നാഥിലെ ഗുഹയില്‍ ധ്യാനം ഇരുന്നിരുന്നു.