ഉത്തരേന്ത്യ കടുത്ത ഉഷ്ണതരംഗത്തിന്റെ പിടിയിൽ തുടരുന്നു, പരമാവധി താപനില ഞായറാഴ്ച സാധാരണ പരിധിയേക്കാൾ ഉയർന്നതായി പിടിഐ റിപ്പോർട്ട് ചെയ്തു.ഹരിയാനയിലെ മഹേന്ദ്രഗഡിലാണ് ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്, 47 ഡിഗ്രി സെൽഷ്യസ്. റോഹ്തക്കിലും ഹിസാറിലും യഥാക്രമം 46.7 ഡിഗ്രിയും 46 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി.അംബാലയിൽ 44.8 ഡിഗ്രി, കർണാലിൽ 43.7 ഡിഗ്രി, സിർസയിൽ 46.8 ഡിഗ്രി, ഗുരുഗ്രാമിൽ 45.8 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയത്. രണ്ട് സംസ്ഥാനങ്ങളുടെയും പൊതു തലസ്ഥാനമായ ചണ്ഡീഗഡും കടുത്ത ചൂടിന്റെ സ്വാധീനത്തിലായിരുന്നു. 44.5 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടത്തെ കൂടിയ താപനില.