പോർഷെ കാറപകടക്കേസിൽ പ്രതിയായ കൗമാരക്കാരനായ ഡ്രൈവറുടെ രക്ത സാമ്പിളിൽ കൃത്രിമം കാണിച്ചതിന് പൂനെയിലെ സസൂൺ ജനറൽ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ അറസ്റ്റ് ചെയ്തതായി പൂനെ പോലീസ് കമ്മീഷണർ അമിതേഷ് കുമാർ അറിയിച്ചു. പൂനെയിലെ സസൂൺ ആശുപത്രിയിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ.അജയ് തവാരെ, സസൂണിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ശ്രീഹരി ഹാർനോർ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് മിതേഷ് കുമാർ പറഞ്ഞു.പൂനെ പോർഷെ അപകട കേസ് നിലവിൽ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.കുറ്റകൃത്യം റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിനും കൃത്യവിലോപം കാണിച്ചതിനും യെർവാഡ പോലീസ് സ്റ്റേഷനിലെ ഒരു ഇൻസ്പെക്ടറെയും മറ്റൊരു ഉദ്യോഗസ്ഥനെയും സസ്പെൻഡ് ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് ഡോക്ടർമാരുടെ അറസ്റ്റ്. അപകടം നടന്ന സ്ഥലത്ത് നിന്ന് പാതിവഴിയിൽ കൗമാരക്കാരനെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയില്ലെന്നും ആരോപണമുണ്ട്.