Latest Malayalam News - മലയാളം വാർത്തകൾ

പോലീസ് അക്കാദമിയില്‍ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരേ ലൈംഗികാതിക്രമമെന്ന് പരാതി

Thrissur

തൃശ്ശൂർ കേരള പോലീസ് അക്കാദമിയില്‍ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരേ ലൈംഗികാതിക്രമമെന്ന് പരാതി. ഓഫീസ് കമാന്‍ഡന്റായ ഉദ്യോഗസ്ഥന്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തി അതിക്രമം കാട്ടിയെന്നാണ് ആരോപണം. സംഭവത്തില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥ അക്കാദമി ഡയറക്ടര്‍ക്ക് പരാതി എഴുതിനല്‍കി.ഈ മാസം 17-നാണ് ഉദ്യോഗസ്ഥനില്‍നിന്ന് ആദ്യം അതിക്രമം നേരിട്ടതെന്നാണ് പരാതിയില്‍ പറയുന്നത്. ചില രേഖകള്‍ പ്രിന്റെടുക്കാനുണ്ടെന്ന് പറഞ്ഞ് ഉദ്യോഗസ്ഥന്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഓഫീസിലെത്തിയ തന്നെ ഉദ്യോഗസ്ഥന്‍ കടന്നുപിടിച്ചെന്നും ലൈംഗികാതിക്രമത്തിന് മുതിര്‍ന്നതായും പരാതിയില്‍ പറയുന്നു. ഇത് ചെറുത്ത പരാതിക്കാരി ഓഫീസില്‍നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് രണ്ടുദിവസത്തിന് ശേഷം സമാനരീതിയില്‍ വീണ്ടും ഉപദ്രവമുണ്ടായെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഉദ്യോഗസ്ഥനെതിരേ കടുത്ത നടപടി വേണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. ഇനി അക്കാദമിയില്‍ തുടരാനാകില്ലെന്നും മാനസികമായി ഏറെ പ്രയാസത്തിലാണെന്നും പരാതിയില്‍ പറയുന്നു.

 

Leave A Reply

Your email address will not be published.