നെയ്യാർ ഡാമിൽ നടക്കുന്ന കെ.എസ്.യു മേഖലാ ക്യാമ്പിൽ പ്രവർത്തകരുടെ തമ്മിൽത്തല്ല്. ഇന്നലെയാണ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. കെ.പി.സി.സി നേതൃത്വത്തിനെതിരായ അതൃപ്തിയാണ് സംഘർഷത്തിന് വഴിവെച്ചത്. കെ.സുധാകരൻ ക്യാമ്പിൽ എത്താതിരുന്നതും തർക്കത്തിനിടയാക്കി.
കെ.എസ്.യു തമ്മിലടി വിവാദമായതോടെ കെ.പി.സി.സി അന്വേഷണ കമ്മീഷനെ നിയോഗിച്ചു.പഴകുളം മധു, എം.എം നസീർ, എ.കെ ശശി എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ. ഇന്ന് വൈകുന്നേരത്തിനകം റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്.