
പെരിയാറിലെ ജലത്തിൽ അമോണിയയും സൾഫൈഡും അപകടകരമായ അളവിൽ ഉണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് കുഫോസ് സംസ്ഥാന ഫിഷറീസ് വകുപ്പിന് സമർപ്പിച്ചു. ജലത്തിൽ ഓക്സിജന്റെ അളവ് കുറവാണെന്നും കുഫോസിന്റെ റിപ്പോർട്ടിൽ പറയുന്നു. വെള്ളത്തിൽ എങ്ങനെയാണ് അമോണിയയും സൾഫൈഡും അപകടകരമായ അളവിൽ എത്തിയത് എന്നറിയാൻ വിശദമായ രാസപരിശോധന ആവശ്യമാണെന്നും കുഫോസ് റിപ്പോർട്ടിൽ പറയുന്നു. എങ്ങനെയാണ് ഈ രാസവസ്തുക്കളുടെ സാന്നിധ്യം ഉണ്ടായതെന്ന് അറിയാൻ മത്സ്യങ്ങളിൽ നടത്തിയ പരിശോധനയുടെ ഫലം ലഭിക്കേണ്ടതുണ്ട്. ഇതിന് ഒരാഴ്ചയെങ്കിലും സമയമെടുക്കും. ചത്ത മത്സ്യങ്ങളിൽനിന്ന് പുറത്തുവന്നതാകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ടെന്ന് കുഫോസ് വൃത്തങ്ങൾ വ്യക്തമാക്കി.