Latest Malayalam News - മലയാളം വാർത്തകൾ

ബാർ കോഴ ആരോപണം തള്ളി സിപിഎം ; ‘മന്ത്രി രാജി വെക്കേണ്ടതില്ല’:  എം.വി. ഗോവിന്ദന്‍

Thiruvananthapuram

ബാർ കോഴ ആരോപണം തളളി സി.പി.എം. ബാര്‍ കോഴ വിവാദത്തില്‍ സംസ്ഥാനത്തെ എക്‌സൈസ് നയത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ബാർ കോഴയിലെ ആരോപണങ്ങൾ അടിസ്ഥാന രഹിതം. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം മാധ്യമങ്ങൾക്ക് ഡ്രൈഡേ. അതുകൊണ്ടാണ് ഇത്തരത്തിലുള്ള വാർത്ത ഉണ്ടാക്കുന്നതെന്നും ​ഗോവിന്ദൻ ആരോപിച്ചു. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഇത്തരം വ്യാപക പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ബാര്‍ ലൈസന്‍സ് ഫീസില്‍ 12 ലക്ഷം ത്തിന്റെ വര്‍ദ്ധനവ് വരുത്തിയ സര്‍ക്കാരാണിത്. വ്യാപകമായി മദ്യം ഒഴുക്കുന്നു എന്നത് വ്യാജ പ്രചരണം കേരളത്തില്‍ മദ്യ ഉപഭോഗത്തില്‍ കുറവാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

 

Leave A Reply

Your email address will not be published.