മോഹൻലാലിന്റെ 64ാം പിറന്നാളിനോട് അനുബന്ധിച്ച് നടന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ വീണ്ടും പ്രേക്ഷകരിലേക്ക്. ഏയ് ഓട്ടോ, ഇരുവര്‍, ചന്ദ്രലേഖ, ആറാം തമ്പുരാന്, തൂവാന തുമ്പികള്‍, നരസിംഹം, ഹിസ് ഹൈനസ് അബ്ദുല്ല, ഭ്രമരം, തേന്മാവിന് കൊമ്പത്ത് തുടങ്ങിയ ഒമ്പത് സിനിമകളാണ് റീ റിലീസ് ചെയ്യുന്നത്. തിരുവനന്തപുരം ഏരീസ് പ്ലക്സ് സിനിമാസില്‍ മെയ് 20, 21, 22 തീയതികളാണ് പ്രദര്‍ശനം.
മേയ് 21 നാണ് മോഹൻലാലിന്റെ 64ാം പിറന്നാൾ. മേയ് 20ന് ഏയ് ഓട്ടോ, ഇരുവര്‍, ചന്ദ്രലേഖ എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. 21ന് ആറാം തമ്പുരാന്, തൂവാന തുമ്പികള്‍, നരസിംഹം എന്നീ സിനിമകളും 22ന് ഹിസ് ഹൈനസ് അബ്ദുല്ല, ഭ്രമരം, തേന്മാവിന് കൊമ്പത്ത് എന്നിവയും പ്രദര്‍ശിപ്പിക്കും.രാവിലെ പതിനൊന്നര, ഉച്ചയ്ക്ക് രണ്ടര, വൈകിട്ട് ആറര എന്നിങ്ങനെയാണ് പ്രദര്‍ശന സമയം. ലാലേട്ടന് മൂവി ഫെസ്റ്റിവല്‍’ എന്ന പേരിലാണ് ചിത്രങ്ങൾ റി റീലിസ് ചെയ്യുന്നത്.
.