10 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 96 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന് ആരംഭിച്ചു. 1,717 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്. തെലങ്കാനയിലെ 17, ആന്ധ്രാപ്രദേശിലെ 25, ഉത്തര്‍ പ്രദേശിലെ 13, ബിഹാറിലെ 5, ഝാര് ഖണ്ഡിലെ 4, മധ്യപ്രദേശിലെ 8, മഹാരാഷ്ട്രയിലെ 11, ഒഡീഷയിലെ 4, പശ്ചിമ ബംഗാളിലെ 8, ജമ്മു കശ്മീരിലെ 1 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.17.70 കോടിയിലധികം വോട്ടർമാർക്കായി 1.92 ലക്ഷം പോളിംഗ് സ്റ്റേഷനുകളിലായി 19 ലക്ഷത്തിലധികം പോളിംഗ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്, തൃണമൂൽ കോൺഗ്രസ് നേതാവ് മൊഹുവ മൊയ്ത്ര, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി, കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി, മുൻ ക്രിക്കറ്റ് താരം ടിഎംസി നേതാവ് യൂസഫ് പത്താൻ, ആന്ധ്രാപ്രദേശ് കോൺഗ്രസ് പ്രസിഡന്റ് വൈഎസ് ശർമിള എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖ സ്ഥാനാർത്ഥികൾ.