പത്തനംതിട്ട തിരുവല്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാൽ വൈറോളജി ലാബിലെ പരിശോധനയുടെ ഫലം വന്നപ്പോഴാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. നേരത്തെ ഭോപ്പാൽ വൈറോളജി ലാബിലേക്ക് സാമ്പിളുകൾ അയച്ചുകൊടുത്തിരുന്നു. നാളെ കലക്ടറുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് കള്ളിങ് അടക്കമുള്ള തുടർനടപടി സ്വീകരിക്കും.
കഴിഞ്ഞാഴ്ച ഇവിടെ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. ഇതിന് കാരണം പക്ഷിപ്പനിയാണെന്ന സംശയത്തിൽ നടത്തിയ പരിശോധനയിലാണ് ഇവിടെ പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പഞ്ചായത്തിൽ പ്രതിരോധ നടപടികൾ ഊർതിതമാക്കി.