കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി മെയ് 20 വരെ നീട്ടി. നേരത്തെ അനുവദിച്ച കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് കെജ്രിവാളിനെ വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കിയത്. കൂട്ടുപ്രതി ചൻപ്രീത് സിങ്ങിന്റെ ജുഡീഷ്യൽ കസ്റ്റഡി മെയ് 20 വരെ സിബിഐയുടെയും ഇഡിയുടെയും പ്രത്യേക ജഡ്ജി കാവേരി ബവേജ നീട്ടി. മദ്യനയ കേസിൽ ഇഡി തന്നെ അറസ്റ്റ് ചെയ്തതിനെതിരെ അരവിന്ദ് കെജ്രിവാള് സമര്പ്പിച്ച ഹര്ജി സുപ്രീം കോടതിയിൽ പരിഗണിക്കുന്നതിനിടെയാണ് ഉത്തരവ്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകുന്ന കാര്യം പരിഗണിക്കാമെന്ന് വ്യക്തമാക്കിയിരുന്നു.