Latest Malayalam News - മലയാളം വാർത്തകൾ

തിരുവല്ല നെടുംപറമ്പില്‍ ക്രഡിറ്റ് സിണ്ടിക്കേറ്റ് ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തു

Thiruvalla

പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമായ നെടുംപറമ്പില്‍ ക്രഡിറ്റ് സിണ്ടിക്കേറ്റ് ഉടമകളെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കമ്പിനി ചെയര്‍മാന്‍ എന്‍.എം രാജു നെടുംപറമ്പില്‍, ഇദ്ദേഹത്തിന്റെ ഭാര്യ, രണ്ട് മക്കള്‍ എന്നിവരാണ് അറസ്റ്റില്‍ ആയത്‌. രാവിലെ എട്ടരയോടെ തിരുവല്ലയിലെ വീട്ടില്‍ നിന്നും തിരുവല്ല പോലീസ് ആണ് അറസ്റ്റ് ചെയ്തത്. എന്‍.എം രാജു നെടുംപറമ്പില്‍ കേരളാ കോണ്‍ഗ്രസ് (ജോസ് കെ.മാണി) സംസ്ഥാന ട്രഷറര്‍ കൂടിയാണ്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി എഴുപതോളം പരാതികള്‍ നിലവിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നിക്ഷേപകര്‍ ജില്ലാ കളക്ടറെ സന്ദര്‍ശിച്ച്‌ പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് അറസ്റ്റ് നടന്നതെന്നാണ് വിവരം.

വസ്ത്ര വ്യാപാര മേഖലയിലും ഓട്ടോമൊബൈല്‍ രംഗത്തും സജീവമായിരുന്നു NCS എന്നപേരിലുള്ള നെടുംപറമ്പില്‍ ഗ്രൂപ്പ്.  കഴിഞ്ഞ കുറച്ചുനാളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. നിക്ഷേപകരുടെ എല്ലാവരുടെയും പണം മടക്കിനല്കാനുള്ള  പദ്ധതിയുമായി ഉടമകള്‍ നീങ്ങവെയാണ് ഇപ്പോള്‍ അറസ്റ്റ് നടന്നത്. ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പ് NCS എന്നപേരിലുള്ള നെടുംപറമ്പില്‍ ഗ്രൂപ്പ് ഏറ്റെടുക്കുന്ന നടപടികള്‍ പുരോഗമിച്ചുവരികയാണ്. ഇക്കാര്യം കമ്പിനി ചെയര്‍മാന്‍ എന്‍.എം രാജു നെടുംപറമ്പില്‍ നിക്ഷേപകരെ അറിയിച്ചിരുന്നു. ഇതോടെ നിക്ഷേപകര്‍ പലരും കാത്തിരിക്കാന്‍ തയ്യാറായി. എന്നാല്‍ നിക്ഷേപകരില്‍ ഒരു വിഭാഗം പരാതിയും കേസുമായി മുമ്പോട്ടു പോകുകയായിരുന്നു. നിക്ഷേപകരുടെ ആരുടേയും പണം നഷ്ടപ്പെടില്ലെന്നും മടക്കിനല്‍കുമെന്നും എന്‍.എം രാജു  പറഞ്ഞിരുന്നു.

Leave A Reply

Your email address will not be published.