Latest Malayalam News - മലയാളം വാർത്തകൾ

കൊട്ടാരക്കര എംസി റോഡിൽ വാഹനാപകടം

Kerala News Today-കൊട്ടാരക്കര: കൊട്ടാരക്കര എംസി റോഡിൽ വാഹനാപകടം. കെഎസ്ആർടിസി ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ഏകദേശം 2.15 ലോടുകൂടി കുളക്കട ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് സമീപത്താണ് അപകടം നടന്നത്.
അപകടത്തിൽ ട്രക്ക് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ഇദ്ദേഹത്തെ കൊട്ടാരക്കര ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബസിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

കട്ടപ്പന ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസ്സൻജർ ബസും ട്രക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ ട്രക്കിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു. വാഹനത്തിനുള്ളിൽ പെട്ടുപോയ ട്രക്ക് ഡ്രൈവറെ കൊട്ടാരക്കര, അടൂർ എന്നി ഭാഗങ്ങളിലെ ഫയർ ഫോഴ്സ് സംഘം എത്തി നാട്ടുകാരുടെ സഹായത്തോടെ ക്യാമ്പിൻ പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തെ തുടർന്ന് വലിയ രീതിയിലുള്ള ഗതാഗത തടസമാണ് എംസി റോഡിൽ രൂപപ്പെടുന്നത്.

 

 

 

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.