ശബരിമലയിൽ വെര്‍ച്വല്‍ ക്യു വഴി അല്ലാതെ 10000 ഭക്തർക്ക് ദര്‍ശനം നടത്താം

schedule
2024-11-02 | 08:29h
update
2024-11-02 | 08:29h
person
kottarakkaramedia.com
domain
kottarakkaramedia.com
10000 devotees can have darshan at Sabarimala except through virtual queue
Share

ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ഭക്തർക്ക് വെര്‍ച്വല്‍ ക്യു വഴി അല്ലാതെ 10000 പേര്‍ക്ക് ദര്‍ശനം നടത്താം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഏറ്റവും പുതിയ തീരുമാനം. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി. എരുമേലി, പമ്പ, വണ്ടിപ്പെരിയാര്‍ ഇടത്താവളങ്ങളില്‍ എന്നിവിടങ്ങളിൽ സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. മൂന്നിടങ്ങളിലായി 13 കൗണ്ടറുകളാണ് ഉണ്ടാവുക. പമ്പയില്‍ അഞ്ചും എരുമേലിയിലും വണ്ടിപ്പെരിയാറും മൂന്നുവീതം കൗണ്ടറുകള്‍ ഉണ്ടായിരിക്കും. സ്‌പോട്ട് ബുക്കിംഗ് വഴി ലഭിക്കുന്ന പാസില്‍ ബാര്‍കോഡ് സംവിധാനം ഉണ്ടാകും. പരിശോധന പോയിന്റുകളിൽ സ്‌കാൻ ചെയ്യുമ്പോൾ ഭക്തരുടെ വിവരങ്ങൾ ലഭിക്കാനാണ് ഈ സംവിധാനം ഏർപ്പെടുത്തുന്നത്. അതിനായി തീര്‍ത്ഥാടകര്‍ തിരിച്ചറിയല്‍ രേഖയും ഫോട്ടോയും കരുതണം.

Advertisement

kerala newsSabarimala
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
17.11.2024 - 16:46:54
Privacy-Data & cookie usage: