കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം.
ഉള്ളാൾ മുഡൂർ കുത്താറുമദനി നഗറിലെ യാസീൻ (45), ഭാര്യ മറിയുമ്മ (40), മക്കളായ റിഫാന (17), റിയാന (11) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയാണ് അപകടം.
ശക്തമായ മഴയിൽ സമീപത്തെ മതിലിടിഞ്ഞ് വീട്ടിന് മുകളിൽ പതിച്ചാണ് അപകടം ഉണ്ടായത്. നാട്ടുകാരും ഫയർഫോഴ്സുമെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.