Latest Malayalam News - മലയാളം വാർത്തകൾ

കുവൈറ്റ്, ബഹ്റൈൻ സെക്ടറുകളിലേക്ക് വലിയ വിമാനവുമായി എമിറേറ്റ്സ്

Emirates to operate large aircraft to Kuwait and Bahrain sectors

കുവൈറ്റ്, ബഹ്റൈൻ സെക്ടറുകളിൽ സർവീസിനായി എയർബസ് എ350 വിമാനങ്ങൾ ഉപയോ​ഗിക്കാനൊരുങ്ങി എമിറേറ്റ്സ് എയർലൈൻ. ഈ മാസം എട്ടാം തീയതി മുതലായിരിക്കും ഈ സെക്ടറുകളിൽ സർവീസ് നടത്തുക. ഒരേസമയം 312 പേർക്ക് യാത്ര ചെയ്യാവുന്ന വലിയ വിമാനം സർവിസിന് ഉപയോ​ഗിക്കാനാകും. കുവൈറ്റിലേക്കും ബഹ്റൈനിലേക്കും രണ്ടു എ350 വിമാനങ്ങൾ വീതമാണ് സർവീസ് നടത്തുക. 32 ബിസിനസ് ക്ലാസ്, 21 പ്രീമിയം ഇക്കണോമി, 259 ഇക്കണോമി സീറ്റുകളാണുള്ളത്. നിലവിൽ കുവൈറ്റിലേക്ക് ആഴ്ചയിൽ 29ഉം ബഹ്റൈനിലേക്ക് 22ഉം വിമാന സർവീസുകൾ എമിറേറ്റ്സ് നടത്തുന്നുണ്ട്.

Leave A Reply

Your email address will not be published.