Latest Malayalam News - മലയാളം വാർത്തകൾ

ന്യൂനമർദ്ദത്തെ തുടർന്ന് ഒമാനിൽ നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത

Rain likely in Oman tomorrow and the day after due to low pressure

രാജ്യത്ത് അടുത്ത രണ്ടു ദിവസം ന്യൂനമർദ്ദം ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളിലാണ് ന്യൂനമർദ്ദം ബാധിക്കാൻ സാധ്യതയുള്ളത്. വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ പെയ്തേക്കും. ഒമാൻ തീരപ്രദേശങ്ങൾ, വടക്കൻ ബത്തിന, മുസന്ദം എന്നിവിടങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. അൽ ഹാജർ മലനിരകൾ മേഘാവൃതമായിരിക്കും. പർവ്വത പ്രദേശങ്ങളിൽ മൂടൽ മഞ്ഞ് രൂപപ്പെടൽ, താപനിലയിൽ പ്രകടമായ ഇടിവ്, സമുദ്ര നിരപ്പ് ഉയരൽ, കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദ​ഗ്ധർ‌ പറഞ്ഞു. ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ പിന്തുടരണമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

Leave A Reply

Your email address will not be published.