Latest Malayalam News - മലയാളം വാർത്തകൾ

കുവൈത്തിൽ മഴ തുടരും ; മഞ്ഞ് രൂപപ്പെടാൻ സാധ്യതയെന്ന് അധികൃതർ

Rain to continue in Kuwait; Authorities say snow is likely

കുവൈത്തിൽ വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ഇന്നലെ മുതൽ ആരംഭിച്ച മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖാരാവി അറിയിച്ചു. കുവൈത്തിൽ ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തിൽ ​ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും മഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. രാജ്യത്ത് മണിക്കൂറിൽ 50 കിലോമീറ്റർ വേ​ഗത്തിൽ കാറ്റ് വീശാനുള്ള സാധ്യയുണ്ട്. കടലില്‍ തിരമാലകള്‍ ആറ് അടിയിലേറെ ഉയരാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലര്‍ത്തണം. രാ​ജ്യ​ത്ത് ദി​വ​സ​ങ്ങ​ളാ​യി ക​ന​ത്ത ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. രാ​ജ്യ​ത്തെ താ​പ ​നി​ല​യി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും കു​റ​വു​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ർ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. അടിയന്തര സാഹചര്യത്തില്‍ 112 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.