Latest Malayalam News - മലയാളം വാർത്തകൾ

ലോകകപ്പ് 2034 ; വേദി സൗദിയെന്ന് സ്ഥിരീകരിച്ച് ഫിഫ

FIFA confirms Saudi Arabia as host for 2034 World Cup

2034ലെ പുരുഷ ഫുട്‌ബോള്‍ ലോകകപ്പിന് ആദ്യമായി സൗദി അറേബ്യ വേദിയാകും. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍ 2030 ടൂര്‍ണമെന്റിന് സംയുക്ത ആതിഥേയത്വം വഹിക്കുമെന്നും ഫിഫ സ്ഥിരീകരിച്ചു. ലോക ഫുട്‌ബോള്‍ മാമാങ്കത്തിന്റെ നൂറാം വാര്‍ഷികത്തിലാണ് 2030 ലോക കപ്പ് നടക്കുക. അര്‍ജന്റീന, പരാഗ്വേ, ഉറുഗ്വേ എന്നിവിടങ്ങളില്‍ മൂന്ന് മത്സരങ്ങള്‍ നൂറാം വാര്‍ഷികത്തിന്റെ നടക്കുമെന്നും ഫിഫ അറിയിച്ചു. ബുധനാഴ്ച നടന്ന പ്രത്യേക ഫിഫ യോഗത്തിലാണ് രണ്ട് ലോകകപ്പുകള്‍ക്കും ആതിഥേയരെ വോട്ടെടുപ്പിലൂടെ കണ്ടെത്തിയത്. ഫിഫയിലെ 211 അംഗരാജ്യങ്ങളും ഉള്‍ക്കൊള്ളുന്ന വീഡിയോയും യോഗത്തില്‍ പ്രദര്‍ശിപ്പിച്ചു.

Leave A Reply

Your email address will not be published.