ഒരു കോടി ശമ്പളമുള്ള ജോലി രാജിവെച്ചു, സോഷ്യല്‍ മീഡിയയില്‍ വൈറലായി യുവാവ്

0
2

ബെംഗളൂരു : ഒരു കോടി ശമ്പളം ലഭിക്കുന്ന ജോലി വിട്ടെറിഞ്ഞ് വന്ന ടെക്കിയായ 30കാരനായ വരുണ്‍ ഹാസിജയെന്ന യുവാവാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പൊ ചർച്ച. ഒരു കോടി ശമ്പളം കിട്ടുന്ന ജോലിയൊക്കെ വിട്ട് ആരെങ്കിലും വരുമോ എന്ന് ചോദിക്കുന്നവരോട് പണം മാത്രമല്ല കാര്യമെന്നും സന്തോഷമാണ് കാര്യം എന്ന് വരുണ്‍ പറയുന്നു. ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരമാകും മുമ്പേയാണ് വരുണ്‍ ജോലിയോട് ഗുഡ്‌ബൈ പറഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തീരുമാനം എടുക്കേണ്ടി വന്നു. ഏറെ സൗകര്യങ്ങളുള്ള, ഉയര്‍ന്ന ശമ്പളം നല്‍കുന്ന ജോലി മുന്‍പില്‍ മറ്റൊരു ഓഫറുമില്ലാതെ ഞാന്‍ ഉപേക്ഷിച്ചു. പ്ലാനുകളില്ല, ബാക്കപ്പുമില്ല, ഒരു ബ്രേക്ക് വേണം-ഒരു പതിറ്റാണ്ട് നീണ്ട കരിയറിലെ ഏറ്റവും ഉചിതമായ ബ്രേക്ക് എന്നാണ് വരുണ്‍ ജോലി രാജിവെച്ചുകൊണ്ട് എക്‌സില്‍ കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here