Kerala News Today-തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടര ലിറ്റർ പെട്രോളുമായി യുവാവ് പിടിയിൽ. കോട്ടയം സ്വദേശി സേവിയർ വർഗീസിനെ ആണ് ആർപിഎഫ് അറസ്റ്റ് ചെയ്തത്. ബെംഗളൂരു കന്യാകുമാരി ഐലന്റ് എസ്പ്രസിൽ വന്ന യുവാവാണ് അറസ്റ്റിൽ ആയത്. ബെംഗളൂരുവിൽ നിന്ന് തൃശൂരിൽ എത്തിയതാണ് യുവാവ്. ട്രെയിനില്‍ വാഹനം കയറ്റി അയച്ചപ്പോള്‍ മാറ്റിയ പെട്രോളാണ് കയ്യിലുണ്ടായിരുന്നതെന്ന് യുവാവ് പറഞ്ഞു. ട്രെയിനില്‍ വാഹനം അയക്കുമ്പോള്‍ പെട്രോള്‍ ഉണ്ടാകാന്‍ പാടില്ല. ഇതാണ് കുപ്പിയില്‍ ആക്കി സൂക്ഷിച്ചതെന്നുമാണ് യുവാവ് നല്‍കിയ മൊഴി.
Kerala News Today