KERALA NEWS TODAY – എറണാകുളം: കൊച്ചിയിൽ നിന്നും രണ്ട് വർഷം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം ഗോവയിലെ മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
ജെഫ് എന്ന യുവാവിന്റെ മൃതദേഹമാണ് ഗോവയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്.
ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം ജെഫിന്റേതാണ് എന്ന് തിരിച്ചറിഞ്ഞത്. ഗോവയിൽ വച്ച് ജെഫിനെ സുഹൃത്തുക്കൾ ചേർന്നാണ് കൊലപ്പെടുത്തിയത്.
സംഭവത്തിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മൃതദേഹം കണ്ടെത്താനാകാതിരുന്ന കേസിലാണ് പോലീസ് ഉദ്യോഗസ്ഥരുടെ നിർണായക നീക്കം.
എറണാകുളം സൗത്ത് പോലീസാണ് കേസ് അന്വേഷിച്ചത്.