KERALA NEWS TODAY – തിരുവനന്തപുരം: പൊലീസിനെ ഫോണിൽ വിളിച്ച് മരണമൊഴി അറിയിച്ച ശേഷം യുവാവ് ജീവനൊടുക്കി.
വെങ്ങാനൂർ പ്രസ്സ് റോഡിൽ താമസിക്കുന്ന അമൽജിത്ത് (28) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്.
മരണത്തിന് കാരണം പൊലീസ് ഇല്ലാത്ത കേസ് കെട്ടിവച്ചെന്നും ആണ് ജീവിതം നശിപ്പിച്ചതിനാലാണ് ആത്മഹത്യ ചെയ്യുന്നത് എന്നും യുവാവിന്റെ മരണമൊഴി. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം.
തൊടുപുഴ പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർക്ക് എതിരെയാണ് മൊഴി.
കുടുംബ വഴക്കിനെ തുടർന്ന് ഉണ്ടായ പ്രശ്നങ്ങളിൽ പൊലീസ് തന്നെ മാത്രം പ്രതി ആക്കി എന്ന് യുവാവ് ഫോണിൽ പറയുന്നു. ചെയ്യാത്ത കുറ്റത്തിന് താൻ 49 ദിവസം ജയിൽ വാസം അനുഭവിച്ചെന്നും .
അതിനുശേഷം മാനസികവിഭ്രാന്തിയുണ്ടെന്നു കാണിച്ച് 17 ദിവസം മെന്റൽ ആശുപത്രിയിൽ ആക്കിയെന്നുമാണ് യുവാവ് പറയുന്നത്.
തനിക്ക് എതിരെ കള്ള കേസ് എടുത്ത സർക്കിൾ ഇൻസ്പെക്ടറും പരാതക്കാരനും സുഖമായി ജീവിക്കുന്നു എന്നും യുവാവ് പറയുന്നു.
കൺട്രോൾ റൂമിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു എങ്കിലും ഫലം കണ്ടില്ല.
പൊലീസ് കൺട്രോൾ റൂമിൽ നിന്ന് സന്ദേശം വിഴിഞ്ഞം പൊലീസിന് കൈമാറിയെങ്കിലും യുവാവിന്റെ കൃത്യമായ സ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ല.
തനിക്ക് പരാതികളുമായി മുന്നോട്ട് പോകാൻ സാമ്പത്തികശേഷി ഇല്ലെന്നും താൻ മരിച്ച് കഴിഞ്ഞാൽ തന്റെ മൂന്നു മക്കളുടെയും ഉത്തരവാദിത്തവുംഅവരുടെ വിദ്യാഭ്യാസം ഭക്ഷണം എന്നിവ സർക്കാർ നോക്കണം എന്നും പറഞ്ഞാണ് യുവാവ് ഫോൺ കട്ട് ചെയ്തത്.
പൊലീസ് സംഘം വെങ്ങാനൂർ മേഖലയിൽ എത്തി യുവാവിനെ കണ്ടെത്താൻ ശ്രമിക്കുന്നതിനിടയിൽ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു.
ആത്മഹത്യയ്ക്ക് മുൻപായി പൊലീസുമായി സംസാരിച്ച ഫോൺ റെക്കോർഡിംഗ് യുവാവ് സുഹൃത്തുകൾക്ക് അയച്ചു നൽകിയിരുന്നു.