Kerala News Today-പാലക്കാട്: കഥാകൃത്തും വിവർത്തകനുമായ എസ് ജയേഷ്(39) അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു മരണം. തലയ്ക്ക് പരിക്കേറ്റ് ഒന്നരമാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജയേഷ് തലചുറ്റിവീണതിനെതുടര്‍ന്നാണ് തലയ്ക്ക് സാരമായി പരിക്കേറ്റത്. പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ആശുപത്രിയില്‍ തുടരുകയുമായിരുന്നു.
കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഗുരുതരാവസ്ഥയിലുള്ള ജയേഷിനായി മികച്ച ചികിത്സാ ഉറപ്പാക്കാൻ സുഹൃത്തുക്കൾ പണം സമാഹരിച്ചു വരുന്നതിനിടെയാണ് വേർപാട്. മായക്കടൽ, ഒരിടത്തൊരു ലൈൻമാൻ, ക്ല, പരാജിതരുടെ രാത്രി എന്നീ കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തമിഴിലെ പ്രധാന എഴുത്തുകാരായ ചാരുനിവേദിത, പെരുമാൾ മുരുകൻ എന്നിവരുടെ രചനകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തതും ജയേഷ് ആണ്. പാലക്കാട് സ്വദേശിയാണ്.
Kerala News Today