KERALA NEWS TODAY – ആലപ്പുഴ: ആലപ്പുഴ ബീച്ച് വനിതാ ശിശു ആശുപത്രിയില്‍ രോഗികള്‍ക്ക് വിതരണം ചെയ്ത കഞ്ഞിയില്‍ പുഴു.
കുടുംബശ്രീ നടത്തുന്ന ക്യാന്റീനില്‍ നിന്ന് വ്യാഴാഴ്ച രാത്രി വിതരണം ചെയ്ത കഞ്ഞിയിലാണ് പുഴുവിനെ കണ്ടത്.
പ്രസവം കഴിഞ്ഞ വനിതകള്‍ക്ക് നല്‍കുന്ന കഞ്ഞി ഇരുപതോളം പേര്‍ വാങ്ങിയിരുന്നു. ഇതില്‍ ഒരാള്‍ കുടിക്കാന്‍ എടുത്തപ്പോഴാണ് കഞ്ഞിയില്‍ പുഴുവിനെ കണ്ടത്.
ഉടന്‍ തന്നെ വിവരം ആശുപത്രി അധികൃതരെ അറിയിക്കുകയും ബഹളമുണ്ടാക്കുകയുമായിരുന്നു.
രോഗികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ക്യാന്റീനില്‍ പരിശോധന നടത്തി.