Verification: ce991c98f858ff30

ഡൽഹിയിൽ അജ്ഞാതരുടെ വെടിയേറ്റ് യുവതി മരിച്ചു.

Woman shot dead in Delhi by unknown assailants.

NATIONAL NEWS – ന്യൂഡൽഹി : ഡൽഹിയിലെ പശ്ചിമ വിഹാറിൽ അജ്ഞാതരുടെ വെടിയേറ്റ് യുവതി മരിച്ചു.
32 വയസ്സുകാരിയായ ജ്യോതി ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ജോലി കഴിഞ്ഞ് രാത്രി 7:30 ഓടെ ഓഫിസിൽ നിന്ന് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജ്യോതിയെ റോഡിൽ വച്ച് അക്രമികൾ വെടിവയ്ക്കുകയായിരുന്നു. ശേഷം ജ്യോതിയുടെ സ്കൂട്ടറുമായി കടന്നുകളഞ്ഞു.

വഴിയാത്രക്കാർ ഉടൻ തന്നെ ജ്യോതിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡിസിപി ഹരേന്ദ്ര സിങ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു.
കഴിഞ്ഞ ഒരു മാസമായി ഉദ്യോഗ് നഗർ മെട്രോ സ്റ്റേഷനു സമീപമുള്ള സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ജ്യോതി. വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമാണ്.

Leave A Reply

Your email address will not be published.