Verification: ce991c98f858ff30

സ്വര്‍ണം പണയപ്പെടുത്താന്‍ നല്‍കിയില്ല; തൃശ്ശൂരില്‍ 54-കാരിയെ കഴുത്തു ഞെരിച്ച് കൊന്നു

A woman was strangled to death in Thalikulam, Thrissur.

Kerala News Today-തൃശ്ശൂർ: തൃശ്ശൂർ തളിക്കുളത്ത് സ്ത്രീയെ കഴുത്തു ഞെരിച്ച് കൊന്നു. തളിക്കുളം സ്വദേശി ഷാജിത(54) ആണ് മരിച്ചത്.
സ്വർണം പണയപ്പെടുത്താൻ നൽകാത്തതാണ് കൊലപ്പെടുത്താൻ കാരണം. സംഭവത്തിൽ വലപ്പാട് സ്വദേശിയായ ഹബീബ് അറസ്റ്റിലായി.
ഓട്ടോ ഡ്രൈവർ ആണ് ഹബീബ്.

ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവമുണ്ടായത്. ഷാജിത തനിച്ചായിരുന്നു താമസിച്ചിരുന്നത്. ഷാജിത സ്ഥിരമായി ഓട്ടം വിളിക്കാറുള്ളയാളായിരുന്നു ഹബീബ്.
രാവിലെ മസാലദോശവാങ്ങി വീട്ടിലെത്തിച്ച ഹബീബ് സ്വർണ്ണം പണയം വയ്ക്കാൻ ചോദിച്ചു. അത് നിഷേധിച്ചതോടെ 3 പവൻ്റെ മാല ബലമായി കൈവശപ്പെടുത്തി.
രാവിലെ വീട്ടിൽ നിന്നും നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് വിവരം പുറത്ത് വന്നത്.

അടച്ചിട്ട വാതിൽ തള്ളിത്തുറന്ന് അകത്ത് കടന്ന് അവശനിലയിലായിരുന്ന ഷാജിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹബീബിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. സജിതയുടെ തട്ടിയെടുത്ത സ്വർണം പ്രതിയുടെ പോക്കറ്റിൽ നിന്നും കണ്ടെടുത്തു. ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്നും ഷാജിത തനിച്ചായിരുന്നു താമസിച്ചിരുന്നതെന്നും പോലീസറിയിച്ചു.

 

 

 

 

Kerala News Today Highlight – Gold was not given as collateral; A 54-year-old woman was strangled to death in Thrissur.

Leave A Reply

Your email address will not be published.