KERALA NEWS TODAY ALAPPUZHA:വന്ദേ ഭാരത് ട്രെയിൻ ഇനി മുതൽ ആലപ്പുഴ വഴി സർവീസ് നടത്തില്ല . ജനകീയ പ്രക്ഷോഭം കണക്കിലെടുതാണ് സർവീസ് കോട്ടയം വഴി തിരിച്ചുവിടാൻ റെയിൽവെ അധികൃതർ തീരുമാനം എടുത്തുത് .ആലപ്പുഴയിൽ ജനങ്ങൾ ഇപ്പോഴും പ്രക്ഷോഭം തുടരുകയാണ് .ഇതിനായി ജനപ്രതിനിധികൾ , പൗരപ്രമുഖർ , സംസ്ഥാന സർക്കാർ എന്നിവയുടെ അഭിപ്രായം സ്വരൂപിക്കും .
ഇതിനു ശേഷമാവും അന്തിമ തീരുമാനത്തിലെത്തുക .
കഴിഞ്ഞ ദിവസങ്ങളിൽ തുടരെ നടന്നു പോന്ന സംഘടനകളുടെ പ്രതിഷേധവും അതേ തുടർന്ന് പുറത്ത് വന്ന വാർത്തകളും കണക്കിലെടുത്ത് റെയിൽ വെ ബോർഡ് ദക്ഷിണ റെയിൽവേയോട് റിപ്പോർട്ട് തേടുകയുണ്ടായി .
ആലപ്പുഴ വഴി സർവീസ് നടത്തി വന്ന വന്ദേ ഭാരത് രണ്ട് പാസഞ്ചർ ട്രെയിനുകളുടെ സർവീസിനെ മൊത്തത്തിൽ ബാധിച്ചിരുന്നു .
വൈകിട്ട് ആറിന് എറണാകുളത്ത് നിന്നും പുറപ്പെടീണ്ടിരുന്ന പാസഞ്ചർ ട്രെയിൻ 6.25 ലേക്ക് മാറ്റുകയും കായംകുളത്ത് എത്തിച്ചേരുന്ന സമയം 9.05 ആയി നിലനിർത്തുകയും ചെയ്തു .
രാത്രി 7.35 ന് എറണാകുളത്തെത്തിച്ചേരേണ്ട പാസഞ്ചറിൻ്റെ സമയം വന്ദേ ഭാരത് സർവീസ് ആരംഭിച്ചതോടെ 7.50 ഉം ആയി .
അതേ സമയം ആലപ്പുഴ വഴി ദീർഘ ദൂര സർവീസ് നടത്തുന്ന ട്രെയിനുകളുടെ സർവീസിനെ ഇതുവരെ വന്ദേ ഭാരത് ബാധിച്ചിട്ടില്ല
കേരളത്തിൽ സർവീസ് ആരംഭിച്ച നാല് വന്ദേ ഭാരത് ട്രെയിനുകളും ഇപ്പോൾ വൻ ലാഭത്തിലാണ് .ആലപ്പുഴ വഴി തിരുവനന്തപുരം കാസർകോട് സർവീസ് രാജ്യത്ത് തന്നെ ഏറ്റവും ലാഭമേറിയ സർവീസാണ് .200 % മാണ് ഇതിന്റെ ബുക്കിങ്ങ് ഡിമാൻഡ് .
കോട്ടയം വഴിയുള്ള സർവീസിന് 186 % മാണ് ഡിമാൻഡ് .
ആലപ്പുഴ വഴിയുള്ള സർവീസ് നിർത്തി വെയ്ക്കുന്നതോടെ ദക്ഷിണ റെയിൽവേയ്ക്ക് വൻ നഷ്ടമാണ് ഇതോടെ ഉണ്ടാവുന്നത് .എങ്കിലും യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് സർവീസ് നിർത്തിവെച്ച് മറ്റൊരു റൂട്ട് തെരഞ്ഞെടുക്കാൻ റെയിൽവെ തയ്യാറാവുന്നത് .